കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികനും സുരക്ഷാ ഭടനും കൊല്ലപ്പെട്ടു

Web Desk

ശ്രീനഗര്‍

Posted on December 07, 2018, 1:34 pm

സൈനികനും ബിഎസ്എഫ് കോണ്‍സ്റ്റബിളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച പാകിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് 150 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്ത് കുപ്വാര മാചിലിലെ പോസ്റ്റിന് നേരെയുണ്ടായ വെടിവെയ്പ്പിലാണ് റൈഫിള്‍മാന്‍ രാജേഷ് കുമാര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയില്‍ വടക്കന്‍ കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇത് മൂന്നാം തവണയാണ്. ബരാമുള്ള ജില്ലയിലെ കമല്‍കോട്ടെയിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.