പാക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു

Web Desk

ശ്രീനഗര്‍

Posted on June 05, 2020, 10:00 pm

ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ ജവാന് വീരമൃത്യു. സുന്ദര്‍ബനി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്‌ സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് ജവാന്‍ കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ ഫ്രണ്ട് സെക്ടറിലും വ്യാഴാഴ്ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ രാത്രി പാക് സേന വെടിവയ്പ്പ് നടത്തിയതെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വക്താവ് പറഞ്ഞു.
രജൗറി ജില്ലയിലെ കലക്കോട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ വ്യാപമാക്കിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

eng­lish sum­ma­ry: sol­dier died in kash­mir by pak shoot­ing

you may also like this video