Friday
22 Feb 2019

ചോരമരവിക്കുമ്പോഴും തിളച്ചുപൊന്തുന്ന ഇന്ത്യയെന്ന ആവേശം

By: Web Desk | Friday 26 January 2018 10:53 PM IST

ന്യൂഡല്‍ഹി:

മൈനസ് 30 ഡിഗ്രി തണുപ്പില്‍ 18000 അടി ഉയരത്തില്‍ പതാക ഉയര്‍ത്തി ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടികള്‍ തങ്ങളുടെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം  ആഘോഷമാക്കി. ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡറില്‍ ഇന്ത്യന്‍ സേന പതാക ഉയര്‍ത്തുകയായിരുന്നു

ഹിമാലയത്തിലെ മഞ്ഞു കട്ടകള്‍ക്കിടയിലൂടെ തണുത്തുറയുന്ന തണുപ്പില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക കൈയിലേന്തി മാര്‍ച്ച്‌ ചെയ്യുന്ന സൈനികരുടെ തണുത്തുറയാത്ത ആവേശം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മൈനസ് 30 ഡിഗ്രിയിലെ മാര്‍ച്ചിനൊടുവില്‍ 18000 അടി ഉയരത്തില്‍ സൈനികര്‍പതാക ഉയര്‍ത്തി . ഇന്ത്യ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്‌.
Related News