Web Desk

January 01, 2020, 11:05 am

ജമ്മുകശ്മീർ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവയ്പ്പ്: രണ്ട് സൈനികർ കൊല്ലപ്പെട്ടു

Janayugom Online

ന്യൂഡൽഹി: അതിര്‍ത്തിയിൽ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സൈനിക പരിശോധനക്കിടെ ഉണ്ടായ വെടിവയ്പ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.  തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ് രണ്ട് ദിവസമായി അതിര്‍ത്തിയിൽ വ്യാപക പരിശോധന നടന്നുവരികയാണ്.   ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം.

സൈനിക ഓപ്പറേഷനിടെയാണ് ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. മേഖലയിൽ പരിശോധന തുടരുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട് . കൂടാതെ  ഇന്നലെ പുൽവാമയിൽ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു.

you may also like this video

Eng­lish sum­ma­ry: sol­diers killed in now­shera sector