രാജ്യത്തെ മുഴുവൻ തൊഴിലാളികളും അണിനിരന്നുകൊണ്ട് ഈ മാസം 26ന് നടത്തുന്ന പൊതുപണിമുടക്കിനും, നവംബർ 26,27 തീയതികളിൽ നടക്കുന്ന ചലോ ഡൽഹി കർഷക മാർച്ചിനും പിന്തുണയേകി തൊഴിലാളി ‑കർഷക- ബഹുജന ഐക്യദാർഢ്യ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എഐടിയുസി , കിസാൻസഭ, ബികെഎംയു, മഹിളാസംഘം, എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ബൂത്ത് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ഐക്യദാർഢ്യ സത്യഗ്രഹം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ അധ്യക്ഷനായി. കൊല്ലത്ത് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, തൃശൂരില്‍ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, പാലക്കാട് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, കോട്ടയത്ത് ബികെഎംയു സംസ്ഥാന ജനറൽസെക്രട്ടറി പി കെ കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബഹുജനസംഘടനാ ഭാരവാഹികളായ പി വസന്തം, മഹേഷ് കക്കത്ത്, ജെ അരുൺ ബാബു, എ കെ ചന്ദ്രൻ, ജെ ചിഞ്ചുറാണി, അഡ്വ. ആർ സജിലാൽ, പി കബീർ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
ENGLISH SUMMARY: SOLIDARITY FOR FARMER’S STRIKE AND MARCH
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.