ദേശീയപാത: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി

Web Desk
Posted on May 09, 2019, 2:41 pm

ദേശീയപാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും ഗഡ്കരി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണന ക്രമത്തിന്റെ ഭാഗമായി തന്നെ ദേശീയപാത വികസനം നടപ്പാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.