ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷക മനസ്സിൽ ഇടം നേടിയ താരമാണ് സോമദാസ്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. നിരവധി ടാസ്കുകൾ നിറഞ്ഞ ബിഗ്ബോസിൽ സ്വയം പരിചയപ്പെടുത്തുന്ന റൗണ്ടിലാണ് സോമദാസ് തന്റെ കഴിഞ്ഞ് കാല ജീവിതത്തെക്കുറിച്ചും താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞത്. എന്നാൽ അതിന് ശേഷം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായിരുന്നു സോമദാസ്.
അഞ്ചുലക്ഷം രൂപയാണ് ആദ്യ ഭാര്യ തന്റെ കുഞ്ഞുങ്ങൾ വിലയിട്ടിരുന്നെന്നും സോമദാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ മുൻ ഭാര്യ സൂര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സോമദാസ് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും വാസ്തവവിരുദ്ധമാണെന്നും അവർ പറഞ്ഞിരുന്നു. അച്ഛനെ കൃത്യമായി ഞങ്ങൾക്ക് അറിയാം. അച്ഛൻ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്.
you may also like this video;
കഴിഞ്ഞ ഒൻപത് വർഷമായി അവർ ഞങ്ങളെ കാണാൻ വന്നിട്ടില്ല. അച്ഛനെതിരെ അവർ പറയുന്നത് അത്രയും കള്ളത്തരമാണ്. അവർ കരയുന്നതൊക്കെ വെറുതെയാണ്. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതിയെന്ന് സോമദാസിന്റെയും സൂര്യയുടെയും മക്കളായ ഗൗരിയും ലക്ഷ്മിയും പ്രതികരിച്ചു. ലൈവിൽ വന്നാണ് സൂര്യയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.
അതേസമയം, സൂര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും സൂര്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവർ പറഞ്ഞതത്രയും കള്ളമാണ്; അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും. തനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ് അവർ എന്നും ഷീനാ റഹ്മാൻ പറഞ്ഞു. ഫേസ് ബുക്ക് ചാറ്റിങ് ആണ് തങ്ങളുടെ കുടുംമ്പത്തെ അടിമുടി മാറ്റിമറിച്ചതെന്നും നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായതെന്നും ഷീന പറയുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.