കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട വാർത്തകളിൽ ഒന്നാണ് മോഹൻ ലാൽ അവതാരകനായ ബിഗ്ബോസ് സീസൺ 2 എന്ന റിയാലിറ്റി ഷോയിലെ സംഭവവികാസങ്ങൾ. അതിൽ തന്നെ ഏറ്റവും ചർച്ചയായത് കഴിഞ്ഞ 9 ന് ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സോമദാസ് നടത്തിയ വിവാദ പരാമർശമായിരുന്നു.തന്റെ മുൻ ഭാര്യ മക്കളെ വിട്ടു തരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസ് ഉന്നയിച്ച ആരോപണം. അഞ്ച് വർഷത്തെ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവമെന്നും സോമദാസ് ഷോയിലൂടെ പറയുകയുണ്ടായി. എന്നാൽ ഈ കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോമദാസിന്റെ മുൻഭാര്യ സൂര്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ് ബുക്ക് ലൈവിലൂടെയാണ് സൂര്യ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ബിഗ് ബോസ് ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ വിലയ്ക്ക് വാങ്ങാൻ. പട്ടിയോ പൂച്ചയോ ഒക്കെ ആമെങ്കിൽ ആ പറയുന്നതിനൊക്കെ ഒരു അർത്ഥം ഉണ്ട്. ഇങ്ങനെ ഒരു ആരോപണം എന്തു കൊണ്ടാണ് ഉന്നയിച്ചത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് ഞാൻ കണ്ടു പിടിച്ചതോടെയാണ്. ഐഡിയ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുൻപ് ഒരു പ്രശ്നങ്ങളും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. പാട്ടുകൾ പാടി പ്രശസ്തനായപ്പോൾ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളിൽ നിന്നും ഒരുപാട് മാറി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ ഫോണിൽ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു എന്നും പറയുന്നു.
English Summary: Soma Das x wife Facebook live video
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.