Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

March 26, 2020, 1:20 pm

വിശപ്പില്ലാ നഗരം; ഭക്ഷണ പൊതികളുമായി സന്നദ്ധ സംഘടനകൾ

Janayugom Online

നഗരം തിരക്കിൽ ഒഴുകുമ്പോൾ വിശപ്പിൽ വഴിയരികിൽ ഇരിക്കുന്നവരെ ഗൗനിക്കുന്നവർ വിരലിലെണ്ണാവുന്നവരായിരുന്നു. അടച്ചിടൽ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ തെരുവിന്റെ മക്കൾ മാത്രമല്ല, ജീവിതത്തിൽ ഒരു ഗ്യാസ് അടുപ്പ് കത്തിക്കാത്തവർ, സ്വന്തമായി ഒരു ചായയിട്ട് കുടിക്കാത്തവർ ഇവരൊക്കെ പ്രശ്നത്തിലായി. ഇവരിൽ പലരും വിദ്യാസമ്പന്നരും പണത്തിന് മുട്ടില്ലാത്തവരും ആണെങ്കിലും ഭക്ഷണം വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ പലതും ലാഭരഹിതമായപ്പോൾ പണിമുടക്കി തുടങ്ങി.

അപ്പോൾ അടുപ്പമുള്ളവരെ വിളിച്ചു സഹായം തേടുമ്പോൾ പൊലീസ് അടക്കമുള്ള കേന്ദ്രങ്ങളിലേയ്ക്ക് ഫോൺ കാളുകൾ ധാരാളമായി വരുന്നു. ജയിലിൽ നിന്നുള്ള ഭക്ഷണവുമായി പൊലീസിന്റെ വാഹനം നഗരത്തിൽ സജീവമാണ്. ഇതുകൂടാതെ,നഗരത്തിൽ ഭക്ഷണ വിതരണത്തിനായി സന്നദ്ധ സംഘടനകൾ ഇന്ന് മുതൽ സജീവമായി തുടങ്ങി. #FeedaS­tom­ach (ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം) എന്ന് നാമകരണം ചെയ്തിട്ടുള്ള ക്യാമ്പയിനിന് കേരളാ പോലീസ്, നന്മ ഫൗണ്ടേഷൻ, എറണാകളം കരയോഗം, മിഷൻ ബെറ്റർ ടുമോറോ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി, തുടങ്ങിയ സാമൂഹ്യ സംഘടനകളാണ് ഈ ക്യാമ്പയിനിന് ചുക്കാൻ പിടിക്കുന്നത്.

കോവിഡ് ഭീഷണി വ്യാപിച്ചു തുടങ്ങിയ വേളയിൽ ആരംഭിച്ച #BreakChain­MakeChange ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നവീന സംരംഭത്തിന് തുടുക്കമാവുന്നത്. ശാരീരിക അകലത്തിന്റെ ഈ കാലഘട്ടത്തിൽ വിശപ്പനുഭവിക്കുന നിരാലംബർക്കു വിശപ്പടക്കാൻ ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുക എന്നതാണ് ഉദ്ദേശം. നിങ്ങളുടെ വീടിന്റെ പരിസരത്തും ഇത്തരത്തിൽ പരാശ്രയമില്ലാതെ പ്രയാസപ്പെടുന്നവരെ ചൂണ്ടിക്കാട്ടിയാൽ ഭക്ഷണം അവർക്കായി എത്തും. രോഗകാലത്തും നഗരത്തിന്റെ നന്മ വറ്റുന്നില്ല.

you may also like this video;