Monday
25 Mar 2019

ചരിത്രത്തെ തലകുത്തി നിര്‍ത്താനാണ് മതമൗലികവാദികള്‍ ശ്രമിക്കുന്നത്: ഇ എം സതീശന്‍

By: Web Desk | Tuesday 11 December 2018 10:22 PM IST


Yuvakalasahithi

കോഴിക്കോട്: ചരിത്രത്തെ തലകുത്തി നിര്‍ത്താനാണ് ഇന്ന് മതമൗലികവാദികള്‍ ശ്രമിക്കുന്നതെന്ന് യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം സതീശന്‍ പറഞ്ഞു. ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകള്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. മത പൗരോഹിത്യ ശക്തികള്‍ നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ ടി. യു ജോണ്‍സണ്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് ഡോ.ശരത് മണ്ണൂര്‍ അധ്യക്ഷം വഹിച്ചു. ജില്ല സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂര്‍ , സി.എം കേശവന്‍, ടി.പി.മമ്മു, എം.എ ബഷീര്‍, ടി.ഹസ്സന്‍, ചേളന്നൂര്‍ പ്രേമന്‍ , കെ.വി.സത്യന്‍, മനോജ് വടകര, വിജയകുമാര്‍ പൂതേരി , പി.എം.ഭരതന്‍, രവീന്ദ്രന്‍ പെരുമണ്ണ, വിജയന്‍ നരിക്കുനി എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 10 മുതല്‍ 22 വരെ സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സംസ്ഥാന സാംസ്‌കാരിക ജാഥ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ദേശീയത, മാനവികത, ബഹുസ്വരത എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് നാദാപുരം, വടകര, കൊയിലാണ്ടി, ബാലുശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.