ലോക്ഡൗണ്‍ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങള്‍

Web Desk

ന്യൂഡൽഹി

Posted on July 22, 2020, 8:55 pm

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളാണ് നിലവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ പത്തു ദിവസത്തേക്കാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. മണിപ്പൂരില്‍ പതിനാല് ദിവസത്തേക്കും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലവില്‍ വരിക.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11,92,915 കടന്നു. ആകെ മരണം 28,732 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 37,724 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 648 പേരാണ് വൈറസിനെ തുടര്‍ന്ന് മരിച്ചത്.

4,11,133 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 7,53,050 പേരാണ് രോഗമുക്തി നേടിയത്. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 3649 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 71,069 ആയി. ഇന്നലെ 61 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,464 ആയി ഉയര്‍ന്നു.

ENGLISH SUMMARY: some states decleared lockdown

YOU MAY ALSO LIKE THIS VIDEO