March 31, 2023 Friday

Related news

August 12, 2021
June 4, 2021
January 2, 2021
September 23, 2020
September 15, 2020
September 6, 2020
September 4, 2020
August 22, 2020
June 9, 2020
May 31, 2020

നിങ്ങളുടെ പങ്കാളിയോ പ്രീയപ്പെട്ട സുഹൃത്തോ പറഞ്ഞത്‌ കള്ളമാണോ എന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില വഴികളുണ്ട്‌

Janayugom Webdesk
May 31, 2020 5:04 pm

ഏത് തരത്തിലുള്ള ബന്ധങ്ങളായാലും നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ടവർ കള്ളം പറയുന്നത് തിരിച്ചറിയുന്നത് തികച്ചും നിരാശാജനകമാണ്. പങ്കാളിയോ സുഹൃത്തോ സഹപ്രവർത്തകരോ ഒക്കെ പറയുന്ന ചെറിയ ചില കള്ളങ്ങൾ ആ ബന്ധം തന്നെ തകരാൻ കാരണമാവാറുണ്ട്. എന്നാൽ ഇവർ പറയുന്നത് കളവാണോ എന്ന് തിരിച്ചറിയാൻ കഴിയുമെന്നാണ് ബിഹേവിയർ സൈക്കോളജിസ്റ്റുുകൾ പറയുന്നത്.

നമ്മുക്ക് എറ്റവും പ്രിയപ്പെട്ടവർ പറയുന്നത് കളവാണെങ്കിൽ അവരുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ തിരിച്ചറിയാൻ കഴിയുമെന്നാണ് ജോ ഹെമിങ് എന്ന ബിഹേവിയറൽ സൈക്കോളജിസ്റ്റ് പറയുന്നത്.

ഏറ്റവും വേണ്ടപ്പെട്ട സുഹൃത്താണ് കളവ് പറയുന്നത് എങ്കിൽ ആ വ്യക്തി സംസാരിക്കുമ്പോൾ അവരുടെ ചിരി, നിൽപ്പ്, നോട്ടം, സംസാര ശൈലി എന്നിവ സാധാരണയിൽ നിന്നും വ്യത്യസ്തമായിരിക്കും. സുഹൃത്തിനോട് കള്ളം പറയേണ്ടി വരുമ്പോൾ പറയുന്ന ആൾ ചിരിക്കുമെന്നും എന്നാൽ ചിലർ കാരണമില്ലാതെ ദേഷ്യം അഭിനയിക്കുന്നവരും ഉണ്ട്.

ജീവിതത്തിൽ എല്ലാം അടുത്തറിയുന്നവരാവുമ്പോൾ കള്ളം പറഞ്ഞു ഫലിപ്പിക്കാൻ പറ്റും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇത് തീർത്തും തെറ്റാണ്. ഇത്തരക്കാരുടെ ചെറിയ ചലനം പോലും കൂടെ ഉള്ളവർക് പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. ജീവിത പങ്കാളിയോട് മുഖത്തുനോക്കി കള്ളം പറയാൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പഠനം. അതുകൊണ്ട് തന്നെ ഇവർ സംസാരിക്കുമ്പോൾ കണ്ണുകളിൽ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രെദ്ധിക്കുകയും ചെയ്യും.

മുഖത്തു നോക്കി സംസാരിക്കാതിരിക്കുന്നുണ്ടെങ്കിൽ അവര്‍ നമ്മിൽ നിന്നും ചിലതു മറയ്ക്കുന്നുണ്ടാവും. അത് പോലെ തന്നെ കള്ളം പറഞ്ഞതിന് ശേഷം മുഖത്തു കൂടുതലായി നോക്കുന്നുണ്ടെങ്കിൽ അയാൾ പുതുതായി പറയുന്ന നുണ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതായിരിക്കും. പൊതുവെ ശാന്തനായ വ്യക്തി കളവ് പറയുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിച്ചേക്കാം..അതുപോലെ തിരിച്ചും.

സഹപ്രവര്‍ത്തകരാണ് കളവ് പറയുന്നതെങ്കില്‍ അവരുടെ കൈകളുടെ ആംഗ്യം സാധാരണയില്‍ നിന്ന് അല്‍പം കൂടുതലോ കുറവോ ആയിരിക്കും. അവരുടെ സംഭാഷണത്തില്‍ കാര്യമായ മാറ്റം കാണില്ല. വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ ഒന്നിച്ചു കാണാതിരിക്കാനാവാം പലപ്പോഴും അവർ ഇത്തരത്തില്‍ കളവ് പറയുന്നത്.

ചിലർ നടന്ന കാര്യം ഓർമിക്കുവാൻ ഒരു ദിശയിലേക്കും, പുതുതായി ആലോചിച്ചുണ്ടാക്കുവാൻ മറ്റൊരു ദിശയിലേക്കും നോക്കും. കൃഷണമണികൾ എതിർ ദിശകളിലേക്ക് മാറുന്നുണ്ടെങ്കിൽ ഉറപ്പിക്കാം പറയുന്നത് കള്ളമാണെന്ന്. ആവശ്യത്തിൽ കൂടുതൽ കൃത്യതയോടെ കഥകൾ പറഞ്ഞാൽ പറയുന്നത് നുണ ആയിരിക്കും.

Eng­lish sum­ma­ry: some ways to deter­mine lies.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.