സോമെസെറ്റിൽ ഭൂചലനം

Web Desk
Posted on December 06, 2019, 12:16 pm

ലണ്ടൻ: സോമസെറ്റിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകൾക്കും മറ്റും കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ഭൂചലമുണ്ടായതെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പത്ത് കിലോമീറ്റർ ആഴത്തിലും തീവ്രത 3.4 മായിരുന്നെങ്കിൽ കുറച്ച് കൂടി തീവ്രമായിരുന്നേനെ എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ടൗണ്ടന് ഏഴുകിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഭൂകമ്പമുണ്ടായത്.

തങ്ങളുടെ വീടുകൾക്ക് കുലുക്കമുണ്ടായതായി ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. വീട് മുകളിൽ നിന്ന് താഴേക്ക് തകർന്ന് വീഴുകായിരുുന്നുവെനാണ് കരുതിയതെന്നും ഇവർ കുറിച്ചിട്ടുണ്ട്. തന്റെ കിടക്ക കുലുങ്ങുന്നതായി തോന്നിയെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ടൗണ്ടനിലും ബ്രിഡ്ജ്‌വാട്ടറിലും രണ്ട് ചെറു ചലനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. 2004ല്‍ 3.7തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും 2006ൽ 2.5 തീവ്രത രേഖപ്പെടുത്തിയ ചലനവും അനുഭവപ്പെട്ടിട്ടുണ്ട്.