മകളെ കാണാനെത്തിയ അച്ഛനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Web Desk
Posted on August 26, 2019, 9:16 am

കൊട്ടാരക്കര: മകളെ കാണാനെത്തിയയാളെ മകനും കൂട്ടരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.  അമ്പലപ്പുറം  ഇടിസി അരുണ്‍ഭവനില്‍ ബാബു(48)വിന്  ഇന്നലെ വൈകീട്ട് നാലോടെയാണ് മര്‍ദനമേറ്റത്.

കുടുംബവുമായി അകന്ന് പുനലൂരിലുള്ള സഹോദരിയോടൊപ്പമാണ് ഏറെനാളായി ബാബു കഴിഞ്ഞിരുന്നത്. മകളെ കാണാനാണ് കഴിഞ്ഞദിവസംഅമ്പലപ്പുറത്തെ  വീട്ടിലെത്തിയത്. ഇതിനെ ചോദ്യംചെയ്ത് മകനും കൂട്ടുകാരനും ബാബുവിന്റെ ഭാര്യാപിതാവും ചേര്‍ന്ന് വീട്ടുമുറ്റത്തെ മരത്തില്‍ കൈയും കാലും കെട്ടിയിട്ട് കഠിനമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊട്ടാരക്കര പോലീസ് എത്തി ബാബുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ അരുണ്‍ (20), ഭാര്യാപിതാവ് പുരുഷോത്തമന്‍ (70), മകന്റെ കൂട്ടുകാരന്‍ വിഷ്ണു (22) എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് ബാബു പോലീസിന് മൊഴി നല്‍കി. ഇവരുടെ പേരില്‍ പോലീസ് കേസെടുത്തു.

you may also like this video