25 April 2024, Thursday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024

മാതാവിന്‍റെ കൈ അടിച്ചൊടിച്ച മകന്‍ അറസ്റ്റില്‍

Janayugom Webdesk
കൊല്ലം
January 18, 2022 9:24 pm

അമ്മയുടെ കൈ അടിച്ചൊടിച്ച മകനെ റിമാന്‍റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണ്‍ (40) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ അമ്മ ഡെയ്സിയുടെ കൈയാണ് ഇയാള്‍ അടിച്ചൊടിച്ചത്. ഡെയ്സി കഴിഞ്ഞ കുറേ നാളുകളായി മകളുടെ വീട്ടില്‍ താമസിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഇരവിപുരത്തുളള സഹോദരിയുടെ വീട്ടിലെത്തി അമ്മയുമായി വഴക്ക് ഇടുകയായിരുന്നു. 

ഇയാള്‍ക്കൊപ്പം തിരികെ ചെല്ലാന്‍ മാതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഫൈബര്‍ വടി കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു. അടിയില്‍ മാതവിന്‍റെ കൈയ്യിലെ അസ്ഥിക്ക് ഒടിവ് സംഭവിച്ചു. ഇവര്‍ മേവറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇയാളെ തെക്കുംഭാഗത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വിവി അനില്‍കുമാര്‍, എസ്സ്.ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ഷാജി എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോന്‍, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY: Son arrest­ed for beat­ing moth­er’s hand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.