തിരുവനന്തപുരം: പുകവലിക്കുന്നതു തടഞ്ഞ അമ്മയ്ക്കു നേരെ മകന്റെ ക്രൂരമര്‍ദനം

Web Desk

തിരുവനന്തപുരം

Posted on November 03, 2019, 3:34 pm

പുകവലിക്കുന്നതു തടഞ്ഞ അമ്മയ്ക്കു നേരെ മകന്റെ ക്രൂരമര്‍ദനം. മാനസികാസ്വാസ്ഥ്യമുള്ള മകനാണ് ഐരാണിമുട്ടം സ്വദേശിയായ ഗോമതി(70)യെ ക്രൂരമായി മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പുകവലിച്ചതു തടഞ്ഞ അമ്മ മകന്റെ ബീഡി പിടിച്ചു വാങ്ങിയതിനെ തുടര്‍ന്നാണ് അടയ്ക്ക ചതയ്ക്കുന്ന കല്ലെടുത്ത് മകന്‍ ഗോമതിയെ ആക്രമിച്ചത്.
ഗുരുതര പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗോമതിയുടെ തലച്ചോറില്‍ നിന്നു രക്തസ്രാവമുണ്ട്. ഇവരുടെ ഇടതുകണ്ണിനും എല്ലുകള്‍ക്കും സാരമായി പരുക്കേറ്റെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഗോമതിയെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടിലെ ജോലിക്കാരിക്കും മര്‍ദനമേറ്റു.