അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച ആളെക്കിട്ടി, സന്തോഷ വാര്‍ത്ത പങ്കുവച്ച് കേരളാ പൊലീസ്

Web Desk
Posted on October 10, 2019, 1:17 pm

ആലപ്പുഴ: വയോജന ദിനത്തില്‍, പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതെ തുടര്‍ന്ന് നിരവധി ട്രോളുകളും പ്രചരിച്ചു. മദ്യപിക്കാന്‍ പണം നല്‍കാത്തതിനാണ് പിതാവിനെ ഇയാള്‍ തല്ലിച്ചതച്ചത്.
പിതാവിനെ തല്ലുന്ന മകന്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കുറത്തികാട് തെക്കേക്കര കക്കാനപ്പള്ളി കിഴക്കതില്‍ രതീഷ്(29) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു.

Image may contain: 6 people, people sitting and text