ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് മകന്‍ മരിച്ചതെന്ന് അച്ഛന്‍; അവിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ദുരന്താവസാനം ഇങ്ങനെ

Web Desk
Posted on October 13, 2019, 5:13 pm

ഹൈദരാബാദ്: പിതാവ് വിഷം ചേര്‍ത്ത് നല്‍കിയ ജ്യൂസ് കുടിച്ച് അഞ്ചുവയസ്സുകാരനായ മകന്‍ മരിച്ചു. ജ്യൂസ് കുടിച്ച ആറുവയസ്സുകാരന്‍ മരണത്തോട് മല്ലിടുകയാണ്.  ഹൈദരാബാദിലാണ് സംഭവം. 30 കാരനായ സുരേഷ് എന്നയാളാണ് ഭാര്യയോടുള്ള ദേഷ്യത്തിന് മക്കള്‍ക്ക് വിഷം നല്‍കിയത്. ഇയാളും വിഷം കഴിച്ചിരുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തു.
അവിഹിത ബന്ധത്തെച്ചൊല്ലി ഭാര്യയുമായി വാക്കേറ്റമുണ്ടായതിനു പിന്നാലെ മക്കള്‍ക്ക് വിഷം ചേര്‍ത്ത് കൊടുക്കുകയായിരുന്നുവെന്നും മരിക്കാന്‍ താനും ശ്രമിച്ചതായും പിതാവ് പൊലീസില്‍ കുറ്റസമ്മതം നടത്തി.

കീടനാശിനിയാണ് ജ്യൂസില്‍ കലര്‍ത്തിയിരുന്നത്. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഉണര്‍ത്തിയാണ് സുരേഷ് ജ്യൂസ് നല്‍കിയത്. പിന്നീട് ഇവരെ അടുത്തുള്ള ബന്ധുവീട്ടില്‍ കൊണ്ടുവിട്ടതിനുശേഷം വീട്ടില്‍ തിരികെയെത്തി ഇയാളും വിഷം കലര്‍ത്തിയ ജ്യൂസ് കഴിച്ചു, പൊലീസ് പറഞ്ഞു. സഹപ്രവര്‍ത്തകനുമായി ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് സുരേഷിന് സംശയമുണ്ട്. ഇതേച്ചൊല്ലി ഇവര്‍ നിത്യവും വഴക്കുണ്ടാക്കാറുള്ളതായും പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെ ഭാര്യ സ്വന്തം വീട്ടില്‍ പോവുകയും ചെയ്തിരുന്നു. മക്കള്‍ക്കൊപ്പം വാടകവീട്ടില്‍ കഴിയവെ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ സുരേഷ് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.