ഭാര്യാമാതാവിനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വീടിനു തീയിട്ടയ ശേഷം മരുമകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഭാര്യാമാതാവ് രത്നമ്മയും(80) ആത്മഹത്യയ്ക്കു ശ്രമിച്ച മരുമകൻ മണിയപ്പനും(60) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രത്നമ്മ മകള്‍ സുനിജ കുമാരിയുടെയും മരുമതന്‍ മണിയപ്പന്‍റെയും ഒപ്പമാണ് താമസിക്കുന്നത്. വർക്‌ഷോപ്പ് തൊഴിലാളിയായ മണിയപ്പൻ എപ്പോഴും വീട്ടിൽ വഴക്കുണ്ടാക്കുമെന്നാണ് ബന്ധുക്കളുടെ മൊഴി. സുനിജ കുമാരി തിരുവനന്തപുരത്ത് ഒരു വീട്ടിൽ ജോലിക്ക് നില്‍ക്കുകയാണ്. ശനി രാത്രി വൈകി വീട്ടിലെത്തിയ മണിയപ്പൻ ഒട്ടേറെ തവണ രത്നമ്മയെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. മരുന്നു കഴിച്ചതിനാൽ രത്നമ്മ നല്ല ഉറക്കത്തിലായിരുന്നു. തുടർന്നു മണിയപ്പൻ വീടിനു പുറത്തു കിടന്ന് ഉറങ്ങി. പുലർച്ചെ രത്നമ്മ പുറത്തു വന്നപ്പോൾ പ്രകോപിതനായ മണിയപ്പൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു നിന്ന വയോധികയെ ആശുപത്രിയിൽ എത്തിച്ചത്.
രത്നമ്മയുടെ മുഖത്തിനും തലയ്ക്കും ഗുരുതര പരുക്കുണ്ട്. വീടിനുള്ളിൽ കയറി കതകടച്ച മണിയപ്പൻ അടുക്കളയിൽ ഇരുന്ന പാചക വാതകം തുറന്നു വിട്ടു തീ കത്തിക്കുകയായിയിരുന്നു. മുറിക്കുള്ളിൽ നിന്നു തീയും പുകയും ഉയരുന്നതും സാധനങ്ങൾ കത്തുന്ന ശബ്ദവും കേട്ടു നാട്ടുകാർ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയെങ്കിലും മുറിയിൽ തീ പടർന്നിരുന്നു. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. പരവൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് തീ കെടുത്തിയത്. മണിയപ്പനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കഴുത്തും കൈഞരമ്പും മുറിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ മണിയപ്പനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.