Web Desk

ബംഗളൂരു

February 03, 2020, 9:38 pm

പതിവായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച അച്ഛനെ അടിച്ച് കൊലപ്പെടുത്തി; പത്തൊമ്പതുകാരൻ അറസ്റ്റിൽ

Janayugom Online

മദ്യലഹരിയില്‍ നിരന്തരം അമ്മയെ ഉപദ്രവിച്ച അച്ഛനെ മകൻ അടിച്ച് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു ഗണപതി നഗറിൽ ഗഹനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ ചൗഡപ്പ (56) യാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ദിവസവും മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം മദ്യപിച്ചെത്തി ഭാര്യയുമായി വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ടു നിൽക്കാനാവാതെ സഹിമുട്ടി മകൻ റാഗിമുദ്ദ കുഴയ്ക്കുന്ന ദണ്ഡെടുത്ത് ചൗഡപ്പയെ തുടർച്ചയായി അടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ പരിക്കേറ്റ ചൗഡപ്പ പിറ്റേന്ന് മരിക്കുകയായിരുന്നു. ഡിപ്ലോമ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ഗഹൻ. ഇവർക്ക് ഗഹനെക്കൂടാതെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ മറ്റൊരു മകൻ കൂടിയുണ്ട്.

Eng­lish Sum­ma­ry: Son kill his father who con­stant­ly hurt mother.

you may also like this video;