ഹിന്ദി സിനിമയിലെ സംഭാഷണം പറഞ്ഞുകൊണ്ട് മകൻ പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സംഭവത്തില്‍ വിക്രാന്ത്(25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ജിം ട്രെയിനറായ വിക്രാന്ത് ഇങ്ങനെ ചെയ്തതെന്ന് കുടുംബം പറഞ്ഞു.
കഴുത്തില്‍ വെട്ടിയപ്പോള്‍ രക്തം പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി. ഈ രക്തത്തിലൂടെ തന്നെ വലിച്ചിഴച്ച് വരാന്തയിലൂടെ കൊണ്ടു പോയി ജനനേന്ദ്രിയം ഛേദിച്ച് കളയുകയുമായിരുന്നു. പിതാവിനെ ആക്രമിക്കുന്നത് കണ്ട് തടുക്കാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കുടുംബം പറഞ്ഞു.
ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും അഞ്ച് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചുകെട്ടിയതെന്നും ഹഡ്കേശ്വര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ രാജ്കമല് വാഗ്മെയര് മാധ്യമങ്ങളോട് പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.