മുംബൈ: അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മുംബൈ കുര്‍ലയിൽ ഡിസംബര്‍ 28നാണ് സംഭവം. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തല അടിച്ച് തകർക്കുകയും തലയില്ലാത്ത മൃതദേഹവുമൊത്ത് 36 മണിക്കൂര്‍ എസി മുറിയില്‍ താമസിക്കുകയും ചെയ്ത ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സൊഹാലി ഖാന് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത് എന്നാൽ കാല്‍മുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. തലയില്ലാത്ത ശരീരഭാഗം ഡിസംബര്‍ 30നാണ് വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചത്. ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
സൊഹൈല്‍ മദ്യപിക്കുന്നതിന് അമ്മയും മകനും തമ്മിൽ സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. അന്നേ ദിവസവും വഴക്കിട്ടതിനെ തുടർന്നുള്ള ദേഷ്യത്തിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണമുറപ്പിക്കാനായി വലിയ ചുറ്റികയെടുത്ത് തലക്ക് അതിശക്തമായി അടിച്ചു. തല തകര്‍ന്ന് മുറിയിലാകെ രക്തം പരന്നു. തല പൂര്‍ണമായും തകര്‍ന്നതോടെ ഇയാള്‍ മൃതദേഹത്തില്‍നിന്ന് തല വേര്‍പ്പെടുത്തി മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം മുഴുവന്‍ കഴുകി വൃത്തിയാക്കി. ശേഷം എസി ഓണാക്കി മൃതദേഹം കിടത്തി. പിന്നീട് ഇയാളും കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇയാള്‍ മദ്യപാനം തുടങ്ങി. മദ്യപിച്ച ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കുമെന്ന ആലോചനയിലായി. മൃതദേഹം കഷ്ണങ്ങളാക്കി പാക്ക് ചെയ്തു.
ശേഷം പുറത്തുപോയി അമ്മയുടെ രണ്ട് വളകള്‍ വിറ്റ് കാമുകിക്ക് 25000 രൂപ നല്‍കുകയും 20000 രൂപ തന്റെ ബൈക്ക് വിട്ടുകിട്ടുന്നതിനായി നല്‍കുകയും ഈ ബൈക്ക് ഉപയോഗിച്ചാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.