ആഹാരം പാകം ചെയ്തില്ലെന്ന് ആരോപിച്ച് അമ്മയെ യുവാവ് മർദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ചയായിരുന്നു കേസിനാസപദമായ സംഭവം നടന്നത്. വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാർ അമ്മയുമായി തർക്കത്തിലായി. ഇതിനിടെ വഴക്ക് മൂർച്ഛിക്കുകയും പ്രതി മാരകായുധം ഉപയോഗിച്ച് അമ്മയെ മർദ്ദിക്കുകയുമായിരുന്നു.
മകന്റെ ആക്രമണത്തിൽ ബിന്ദ്ര കൗർ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ കൃഷ്ണ കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടർന്ന് അദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
English summary: Son killed mother for not cooking food
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.