Monday
18 Nov 2019

അസുഖം മാറാത്തതിന് കാരണം ദുര്‍മന്ത്രവാദം; യുവാവ് അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

By: Web Desk | Tuesday 25 December 2018 7:21 PM IST


murder- janayugom

ഹൈദരാബാദ്: തന്‍റെ അസുഖം മാറാത്തതിന് കാരണം ദുര്‍മന്ത്രവാദമാണെന്ന് സംശയിച്ച് യുവാവ് അമ്മയെ കഴുത്തുഞെരിച്ച് കൊന്നു. സംഭവത്തില്‍ മുപ്പതുകാരനായ ശ്രീനിവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ ഈ മാസം 23 നാണ് സംഭവം.

അസുഖം കുറയാത്തതിന് കാരണം അമ്മ ദുര്‍മന്ത്രവാദം നടത്തുന്നത് കൊണ്ടാണ് എന്നായിരുന്നു യുവാവിന്‍റെ വിശ്വാസം. ഇതേതുടര്‍ന്നാണ് താന്‍  52കാരിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Related News