Web Desk

റിയോ ഡി ജനീറോ

February 11, 2020, 11:07 am

പരസഹായമില്ലാതെ നടക്കാന്‍ കഴിയാതെ ഫുട്ബോൾ ഇതിഹാസം; വിഷാദരോഗിയായി മാറിയെന്ന് മകന്‍

Janayugom Online

ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ വിഷാദരോഗിയായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. തന്‍റെ മോശം ആരോഗ്യമാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞു. അടുത്ത കാലത്ത് നടന്ന ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പരസഹായമില്ലാതെ പെലെയ്ക്ക് നടക്കാനാകില്ല. ‘ഒരുകാലത്ത് ഫുട്ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല.

അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിന്‍റെ കാരണമെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 79‑കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

you may also like this video;