August 9, 2022 Tuesday

യൂബർ ടാക്‌സി ഡ്രൈവറിൽ നിന്ന് ദുരനുഭവം; പങ്കുവച്ച് ബോളിവുഡ് നടി

Janayugom Webdesk
ലണ്ടൻ
January 16, 2020 12:46 pm

യൂബർ ടാക്‌സി ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് ബോളിവുഡ് നടി സോനം കപൂർ. തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെയാണ് സോനം പങ്കുവച്ചത്. ലണ്ടനിൽ വെച്ചാണ് നടിക്ക് ദുരനുഭവം നേരിട്ടത്. വിദേശത്ത് യാത്രചെയ്യാൻ കഴിവതും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് സോനം പറയുന്നു. യൂബർ ടാക്‌സിയുടെ ഡ്രൈവർ യാത്രക്കാരോട് പെരുമാറാൻ അറിയാത്തയാളാണെന്നും ഇയാൾ തന്നോട് ഒച്ചയെടുത്ത് അലറുകയായിരുന്നുവെന്നും സോനം പറഞ്ഞു. എഴുത്തുകാരിയായ പ്രിയ മുൾജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനിൽ ഉണ്ടായ ദുരനുഭവം പങ്കുവച്ചത്.

ജനുവരി ആദ്യം സോനം കപൂർ ബ്രിട്ടീഷ് എയർവൈസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ലഗേജ് നഷ്ടമായതിനെ തുടർന്നാണ് സോനം കമ്പനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. താൻ പഠിക്കേണ്ടത് പഠിച്ചുവെന്നും ഇനി യാത്രയ്ക്ക് ബ്രിട്ടീഷ് എയർവൈസ് ഉപയോഗിക്കില്ല എന്നുമായിരുന്നു സോനം പ്രതികരിച്ചത്.

Eng­lish sum­ma­ry: Son­am kapoor shak­en after scari­est expe­ri­ence with uber dri­ver in london

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.