സോനാമോള്‍ക്ക് കാഴ്ചയുടെ പുതുലോകം; ചിത്രം പങ്കുവെച്ച് കെ കെ ശൈലജ

Web Desk
Posted on June 25, 2019, 5:01 pm

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോള്‍ക്ക് കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടി. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാര്‍ത്ത നാം ഏവരും സോഷ്യല്‍ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ സര്‍ക്കാരിന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂര്‍ത്തിയായി. കാഴ്ച പൂര്‍ണ്ണമായും തിരിച്ചുകിട്ടി.