October 7, 2022 Friday

Related news

August 2, 2022
July 17, 2022
June 6, 2022
December 12, 2021
November 26, 2021
September 2, 2021
May 12, 2021
May 9, 2021
May 6, 2021
March 28, 2021

യുവസംഗീത സംവിധായകന് വേണ്ടി എം ജയചന്ദ്രൻ ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു

Janayugom Webdesk
March 28, 2021 5:43 pm

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. മലയാളികൾ എന്നെന്നും താലോലിക്കുന്ന ഒരുപിടി പാട്ടുകൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആലാപന മേഖലയിൽ അധികം കൈവയ്ക്കാത്ത സംഗീത സംവിധായകൻ കൂടിയാണ് എം ജയചന്ദ്രൻ. പാടിയപ്പോഴെല്ലാം അത് സ്വയം സംഗീത സംവിധാനം നിർവഹിച്ച പാട്ടുകളായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതിന് മാറ്റം സംഭവിക്കുകയാണ് ‘മഞ്ഞു മന്ദാരമേ’ എന്ന താരാട്ട് പാട്ടിലൂടെ. എം ജയചന്ദ്രൻ തൻ്റെ പതിവ് രീതികൾ മാറ്റി വച്ച് ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവ സംഗീത സംവിധായകരിൽ പ്രശസ്തനായ പ്രശാന്ത് മോഹൻ എം പി യാണ് .

സിനിമ — ഷോർട്ട് ഫിലിം — മ്യൂസിക്ക് ആൽബം മേഖലകളിൽ നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ ഒരുക്കിയിട്ടുള്ള പ്രശാന്ത് മോഹൻ എം പി അഭിനേതാവ് കൂടിയാണ്. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഉണ്ണി മേനോൻ, സിത്താര കൃഷ്ണകുമാർ , ശ്രേയ ജയ്ദീപ് അടക്കം സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ ഗാനം പങ്ക് വച്ച് കഴിഞ്ഞു.എം.ജയചന്ദ്രൻ എന്ന ഗായകനെ വീണ്ടും കേൾക്കാൻ സാധിച്ച സന്തോഷമാണ് എല്ലാവരും പങ്ക് വയ്ക്കുന്നത്. സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ഈ അവസരം നൽകിയതിന് നന്ദി പറയുന്നത് എം.ജയചന്ദ്രനോടാണ്.

എം.ജയചന്ദ്രൻ ഗാനം ആലപിക്കുന്നതിൻ്റെ സ്റ്റുഡിയോ രംഗങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന രംഗങ്ങളിൽ അഭിനയിച്ചിട്ടുള്ളത് സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം.പി യും ഭാര്യ ആൻസി സജീവും ഏക മകൻ ധ്യാൻ പ്രശാന്തുമാണ്. വിപിൻ കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനരംഗം ദൃശ്യവത്കരിച്ചിരിക്കുന്നത് ദിവാകൃഷ്ണയാണ്. അശ്വന്ത് എസ് ബിജുവാണ് ഛായാഗ്രഹണം. പി ഫാക്‌ടർ എന്റർടൈൻമെന്റ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ENGLISH SUMMARY:song sung by M Jay­achan­dran for the young music director
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.