Janayugom Online
sonia ji janayugom

സോണിയയുടെ വിശ്വസ്തന്‍ പട്ടേല്‍ കോഴവിവാദത്തില്‍; 25 ലക്ഷം വാങ്ങിയതായി മൊഴി

Web Desk
Posted on August 04, 2018, 7:45 pm

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍ കോഴ വിവാദത്തില്‍. പട്ടേലിനെതിരെ 25 ലക്ഷത്തിന്റെ കോഴ ആരോപണത്തിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഡല്‍ഹി കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രാകേശ് ചന്ദ്ര എന്നയാളെ പട്ടേലിന്റെ വീടിന് സമീപത്തു നിന്നും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പല വിവരങ്ങളും കിട്ടിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി.
രാജ്യസഭാ എം പികൂടിയായ അഹമ്മദ് പട്ടേലിന്റെ ഔദ്യോഗിക വസതിയായ ഡല്‍ഹി മദര്‍ തെരേസ ക്രിസന്റ് റോഡിലെ നമ്പര്‍23യില്‍ താന്‍ പണം കൊണ്ട് കൊടുത്തതായാണ് രാകേശ് ചന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍യിരിക്കുന്നത്. കേവലം സാക്ഷിമൊഴി മാത്രമല്ല ഇതുമായി ബന്ധിപ്പിക്കുന്ന നിരവധി ഫോണ്‍ രോഖകളും തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പട്ടേലിന്റെ ഓഫീസ് പ്രതികരിച്ചു. അഗസ്റ്റ ഹെലികോപ്ടര്‍ കേസില്‍ തന്റെ പേര് വലിച്ചിഴച്ചതുപോലുള്ള ഒന്നാണ് കോഴ ആരോപണമെന്ന് പട്ടേല്‍ പ്രതികരിച്ചു.