ഭാര്യയായിരുന്നപ്പോള്‍ തന്നെ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയിട്ടുണ്ട്; പ്രമുഖനടനെതിരെ നടി സണ്ണി പരാതി നല്‍കി

Web Desk
Posted on October 16, 2019, 6:47 pm

അവഞ്ചേഴ്‌സ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ജെറെമി റെന്നര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി നടി സണ്ണി പചെകോ. ജറൈമിയുടെ ഭാര്യയായിരുന്ന സമയത്താണ് തന്നെ തോക്കുചൂണ്ടി ജറൈമി കൊല്ലാന്‍ ശ്രമിച്ചതെന്ന് നടയും മുന്‍ ഭാര്യയുമായ സണ്ണി വെളിപ്പെടുത്തി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് ജെറെമി റെന്നര്‍ തന്നോട് മോശമായി പെരുമാറിയെന്നും മുന്‍ ഭാര്യ സണ്ണി പചെകോ വെളിപ്പെടുത്തി.

ജെറെമി തോക്കുചൂണ്ടി തന്നെ കൊല്ലുമെന്ന് പറഞ്ഞെന്നാണ് ഇവര്‍ പരാതിയും നല്‍കി.
റെന്നിയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നിരുന്നു. ആ സമയത്ത് മകള്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും സണ്ണിവെളിപ്പെടുത്തി.

അതേസമയം സണ്ണിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ജെറെമി റെന്നര്‍ രംഗത്തെത്തിയിരുന്നു. പചെകോയ്ക്ക് മാനസിക രോഗമാണെന്നാണ് നടന്‍ പറയുന്നത്. തന്റ പണം കൈക്കലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ജെറെമി റെന്നര്‍ തുറന്നുപറഞ്ഞു. 2014ലായിരുന്നു ജെറെമി റെന്നെറും കനേഡിയന്‍ മോഡലായ പചെകോയും വിവാഹ മോചനം നേടിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.

അവഞ്ചേഴ്‌സ് സീരിസില്‍ ക്ലിന്റ് ബാര്‍ട്ടണ്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയിരുന്നത്.

Sun­ny pacheco with daugh­ter and Jere­my ren­ner