20 April 2024, Saturday

Related news

April 8, 2024
April 1, 2024
March 30, 2024
March 30, 2024
March 29, 2024
March 29, 2024
June 23, 2023
June 22, 2023
March 22, 2023
March 20, 2023

സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി ആദായനികുതി വകുപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2021 2:50 pm

ബോളിവുഡ് നടന്‍ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. തുടര്‍ച്ചയായി മൂന്നു ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്. സോനുവും സഹായികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ പറഞ്ഞു.

വ്യാജ കമ്പനികളില്‍നിന്ന് നിയമവിരുദ്ധമായി വായ്പകള്‍ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു. സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്‌നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ബോളിവുഡില്‍ സജീവമാണു സോനു സൂദ്. എന്നാല്‍, കോവിഡ് കാലത്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിനു പുതിയ മേല്‍വിലാസം നല്‍കിയത്.

 

Eng­lish Sum­ma­ry: Sonu Sood evades Rs 20 crore in taxes

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.