21 April 2024, Sunday

Related news

April 17, 2024
February 20, 2024
February 15, 2024
February 10, 2024
January 29, 2024
January 11, 2024
January 8, 2024
January 5, 2024
January 1, 2024
December 31, 2023

സോണി ബി തെങ്ങമം പുരസ്കാരം ഡോ. വി പി ഗംഗാധരന് സമർപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 11, 2021 7:44 pm

എഐവൈഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സോണി ബി തെങ്ങമത്തിന്റെ പേരിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം ഡോ. വി പി ഗംഗാധരന് സമർപ്പിച്ചു. തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് റവന്യൂ മന്ത്രി കെ രാജനാണ് പുരസ്കാരം സമർപ്പിച്ചത്.

മനുഷ്യ സ്നേഹമാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ നേതാവായിരുന്നു സോണി ബി തെങ്ങമമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ വാക്സിൻ തന്നെയാണ് മികച്ച ആയുധമെന്ന് ഡോ. വി പി ഗംഗാധരൻ പറഞ്ഞു. വാക്സിനേഷനെതിരായി നടക്കുന്ന പ്രചരണങ്ങളെ തള്ളിക്കളയണമെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ ശാസ്ത്രലോകം വൈകാതെ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ലഭിച്ച ഈ പുരസ്കാരം മറ്റേത് പുരസ്കാരത്തിനേക്കാളും വലുതാണെന്നും പുരസ്കാര തുക കൊച്ചിൻ കാൻസർ സെന്ററിന് കൈമാറുമെന്നും ഡോക്ടര്‍ പറഞ്ഞു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആനന്ദകുമാർ, ജില്ലാ പ്രസിഡന്റ് ആദർശ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ എസ് സ്വാഗതവും ജില്ലാ സെക്രട്ടറി ആർ എസ് ജയൻ നന്ദിയും പറഞ്ഞു.

 

English Summary: Sony B Thengamam Award Submitted by VP Gangadharan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.