Tuesday
26 Mar 2019

പാര്‍ട്ടികളില്‍ പ്രകാശം പകരാന്‍ പുതിയ ഹൈ പവര്‍ ഓഡിയോ സിസ്റ്റങ്ങളുമായി സോണി

By: Web Desk | Saturday 19 May 2018 6:48 PM IST


പാര്‍ട്ടികള്‍ക്ക് ഊര്‍ജ്ജം പകരാനായി സോണി അതിശയിപ്പിക്കുന്ന മൂന്ന് ഹൈ പവര്‍ ഓഡിയോ സിസ്റ്റങ്ങള്‍ പുറത്തിറക്കി. ഓള്‍-ഇന്‍-വണ്‍ ബോക്സ് സ്റ്റൈലിലുള്ള എംഎച്ച്സി-വി81ഡി, എംഎച്ച്സി-വി71ഡി, എംഎച്ച്സി-വി41ഡി എന്നീ മൂന്ന് ഓപ്ഷനുകള്‍ ഏത് മുറികളെയും പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്താല്‍ നിറയ്ക്കും. വണ്‍ ബോക്സ് സ്റ്റൈല്‍ ഓഡിയോ സിസ്റ്റങ്ങള്‍ക്ക് വിപണിയിലുള്ള വര്‍ദ്ധിച്ച ആവശ്യം മനസ്സില്‍ കണ്ടാണ് ഈ മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്ക്ക് മോഡലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

പുതിയ ടാറ്റികോ മോഡ് ജാപ്പനീസ് ഭാഷയില്‍ അര്‍ത്ഥമാക്കുന്നത് ഒരാളെ തങ്ങളുടെ ഹൈ പവര്‍ ഓഡിയോ വണ്‍- ബോക്സ് സിസ്റ്റം ഒരു ഡ്രം പോലെ ഉപയോഗിക്കാന്‍ അനുവദിക്കും എന്നാണ്. ടച്ച് പാനലില്‍ ടാപ്പ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങളില്‍ ട്വിസ്റ്റ് ചേര്‍ക്കുകയും, വ്യത്യസ്ഥമായ ഡ്രം സാംപ്ലറുകളുടെ ശബ്ദങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം. അല്ലെങ്കില്‍ റിഥത്തില്‍ ടാപ്പ് ചെയ്യുകയും ഉയര്‍ന്ന സ്കോറിന് വേണ്ടി സുഹൃത്തുക്കളോട് മത്സരിക്കുകയും ചെയ്യാം. മത്സരത്തിന്‍റെ ആവേശത്തില്‍ ആരാണ് പാര്‍ട്ടി കിങ്ങ് സ്ഥാനം നേടുക എന്നതില്‍ സുഹൃത്തുക്കളെ വെല്ലുവിളിക്കുകയും ചെയ്യാം.

ഗിറ്റാറിലെ അതിശയിപ്പിക്കുന്ന ഉജ്ജ്വല വൈദഗ്ദ്യത്തോടെ പാര്‍ട്ടി ആരംഭിക്കാം! പുതിയ ഗിറ്റാര്‍ ഇന്‍പുട്ട് മോഡ് 3, പ്രൊഫഷണല്‍ ഗിറ്റാര്‍ ആംപ്ലിഫയര്‍ ഇല്ലാതെ തന്നെ ഗിറ്റാര്‍ ഓവര്‍റൈഡ് സൗണ്ട് ഇഫക്ടുകള്‍ സൃഷ്ടിക്കാനുള്ള വിപ്ലവകരമായ കഴിവ് വഴി ഗിറ്റാര്‍ പ്ലേ ചെയ്യുന്നതിനെമറ്റൊരു തലത്തിലേക്ക് എത്തിക്കും. ബാസ്സ് ശക്തിപ്പെടുത്താനും മനോഹരമായ ശബ്ദങ്ങള്‍ സൃഷ്ടിക്കാനുമായി ഉപയോക്താക്കള്‍ക്ക് ബാസ്സ് ഗിറ്റാറിനെ ഹൈ പവര്‍ ഓഡിയോ സിസ്റ്റത്തിലേക്ക് ബന്ധിപ്പിക്കാം.

എല്ലാ ഹൈ പവര്‍ ഓഡിയോ വണ്‍-ബോക്സ് സിസ്റ്റങ്ങളും ജെസ്ചര്‍ കണ്‍ട്രോള്‍ സവിശേഷതയോടെയാണ് വരുന്നത്. ഇത് ഒരു കൈ ചലിപ്പിക്കുന്നതിലൂടെ ഡിജെയായി മാറുന്നത് സാധ്യമാക്കും. ഈ ഓഡിയോ സിസ്റ്റം ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‍മെന്‍റ് എഞ്ചിന്‍ (ഡിഎസ്ഇഇ) ഉള്ളതാണ്. ഇത് കംപ്രസ്സ് ചെയ്ത ഏത് മ്യൂസിക് ഫയലുകളുടെയും ഗുണമേന്മ ശക്തിപ്പെടുത്തും.

ഈ വണ്‍ ബോക്സ് സ്റ്റൈല്‍ ഹൈ പവര്‍ ഓജിയോ സിസ്റ്റങ്ങള്‍ മുറിയില്‍ മുഴുവന്‍ ശക്തവും കരുത്തുറ്റതുമായ ശബ്ദം വ്യാപിപ്പിക്കും. ഇന്‍റഗ്രേറ്റഡ് സ്പ്രെഡ് സൗണ്ട് ജനറേറ്ററാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ എംഎച്ച്സി-വി81ഡി പൊടിപിടിക്കാത്തതും, മുകളിലെ പ്രതലം നനവ് കടക്കാത്തതും, 360˚ ലൈവ് സൗണ്ട് ഉള്ളതുമാണ്. എംഎച്ച്സി-വി71ഡി മോഡല്‍ ഉയര്‍ന്ന നിലവാരമുള്ള സൗണ്ട് ഔട്ട്പുട്ടിന് വേണ്ടി ലൈവ് സൗണ്ട് സംവിധാനം ഉള്ളതാണ്. ഇത് ഏത് പാര്‍ട്ടിയുടെയും കേന്ദ്രബിന്ദു ആയിരിക്കും. എംഎച്ച്സി-വി71ഡി, എംഎച്ച്സി-വി81ഡി മോഡലുകള് മിന്നുന്ന 360˚പാര്‍ട്ടി ലൈറ്റുകള്‍ ഉള്ളതാണ്. ഇത് മുറിയില്‍ തികഞ്ഞ പാര്‍ട്ടി അന്തരീക്ഷത്തിനുള്ള ദീപാലങ്കാരം നല്‍കും. യഥാര്‍ത്ഥ ക്ലബ്ബ് അന്തരീക്ഷം ലഭിക്കുന്നതിനായി സംഗീതത്തിന്‍റെ ബീറ്റിനൊപ്പം സ്പീക്കര്‍ ലൈറ്റുകള്‍ സിങ്ക് ചെയ്യാനാവുന്നതിനാല്‍ എംഎച്ച്സി-വി41ഡി ഓഡിയോ സിസ്റ്റം വഴി വീടിനെ ഒരു നൈറ്റ് ക്ലബ്ബാക്കി മാറ്റാം.

ഫിയെസ്റ്റബിള്‍ആപ്പ് പോലുള്ള രസകരമായ സവിശേഷതകള്‍

എംഎച്ച്സി-വി81ഡി, എംഎച്ച്സി-വി71ഡി, എംഎച്ച്സി-വി41ഡി എന്നിവ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന സവിശേഷമായ ഇന്‍ററാക്ടീവ് സംവിധാനങ്ങള്‍ ഉള്ളതാണ് . കൂടെയുള്ള “ഫിയെസ്റ്റബിള്‍” ആപ്പ് വഴി ഉപയോക്താവിന് പാര്ട്ടി ഫീച്ചറുകള് നിയന്ത്രിക്കാനാവും. ഡിജെ കണ്‍ട്രോളില്‍, ഉപയോക്താവിന് ഡിജെ ഇഫക്ട് (ഐസൊലേറ്റര്/ഫ്ലാംഗര്/വാഹ്/പാന്), സാംപ്ലര് (ഡ്രംസ്/വോയ്സ് തുടങ്ങിയവയും കൂടാതെ EQ വും നിയന്ത്രിക്കാം.ഈ മോഡലുകളുടെ ഇല്യുമിനേഷനും ഉപയോക്താവിന് നിയന്ത്രിക്കാനാവും.

 ബ്ലൂടൂത്ത്, എന്‍എഫ്സി എന്നിവ വഴി വിരാമമില്ലാത്ത സംഗീതം

ബ്ലൂടൂത്ത് സംവിധാനം വഴിവയര്‍ലെസ്സ് പാര്‍ട്ടി ചെയിനിലൂടെ സുഹൃത്തുക്കളെ ബന്ധിപ്പിക്കാം. ഇതിന് 50 കോംപാറ്റിബിള്‍ സിസ്റ്റങ്ങളെ ഒന്നിച്ച് കണക്ട് ചെയ്യാനാവും. മള്‍ട്ടി ഡിവൈസ് കണക്ടിവിറ്റി വഴി നിരവധി സ്മാര്‍ട്ട് ഫോണുകളെ സ്പീക്കറിലേക്ക് ബന്ധിപ്പിച്ച് ഡിജെയുടെ കരുത്ത് ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കാം. ഇത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വ്യത്യസ്ഥരായ ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ എളുപ്പത്തില്‍ പ്ലേ ചെയ്യാനുള്ള അവസരം നല്‍കും. ഈ മൂന്ന് ഹൈ പവര്‍ ഓഡിയോ സിസ്റ്റങ്ങളും വിരാമമില്ലാത്ത സംഗീതത്തിനായി എന്‍എഫ്സി സംവിധാനം ഉള്ളതാണ്. മികച്ച വയര്‍ലെസ്സ് ശ്രവണാനുഭവത്തിന് വേണ്ടിയുള്ള എല്‍ഡിഎസി പരമ്പരാഗത ബ്ലൂടൂത്ത് ഓഡിയോയേക്കാള്‍ ഏകദേശം മൂന്ന് ഇരട്ടി ഡാറ്റാ വേഗത ലഭ്യമാക്കും.

മ്യൂസിക് സെന്‍റര്‍ ആപ്പ് വഴി സംഗീതം ബ്രൗസ് ചെയ്യുക

മ്യൂസിക് സെന്‍റര്‍ ആപ്പ് ഫോണില്‍ നിന്ന് സംഗീതവും ക്രമീകരണങ്ങളും നിയന്ത്രിക്കാന്‍ അനുവദിക്കും. ഫിയെസ്റ്റബിള്‍ പ്ലഗ് ലൈറ്റുകളുടെ നിറങ്ങളെ നിയന്ത്രിക്കാന്‍ അനുവദിക്കുകയും, ഡിജെ, കരോക്കെ മോഡുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യും. അന്തര്‍ജ്ഞാനമുള്ള മോഷന്‍ കണ്‍ട്രോള്‍ വഴി കൈത്തണ്ടയുടെ ഒരു ചലനം വഴി മാറ്റങ്ങള്‍ വരുത്താനാകും.

പോര്‍ട്ടബിള്‍ ബോക്സ് ഡിസൈന്‍

ഈ ഓഡിയോ സിസ്റ്റങ്ങളുടെ സവിശേഷമായ ഡിസൈന്‍ സ്വീകരണ മുറിയില്‍ എളുപ്പത്തിലുള്ള പോര്‍ട്ടബിലിറ്റി സാധ്യമാക്കുന്നു. വീലുകളും, ഹാന്‍ഡിലും ഇത് കൊണ്ടുപോകുന്നത് എളുപ്പമാക്കുകയും, ഏത് പാര്‍ട്ടിക്കും അനുയോജ്യമാക്കുകയും ചെയ്യുന്നു. ബില്‍റ്റ് ഇന്‍ സിഡി/ഡിവിഡി പ്ലെയറും, എച്ച്ഡിഎംഐ ഔട്ട്പുട്ടും ഉള്ളതാണ് ഇവ.

ഈ ഹൈ പവര്‍ ഓഡിയോ സിസ്റ്റങ്ങള്‍ ഇന്ത്യയിലെ എല്ലാ സോണി സെന്‍ററുകളിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാകും.