സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്‌സിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള പരിപാടികള്‍ അവതരിപ്പിക്കുന്ന സോണി യായ്! വേനലവധിക്ക് കുട്ടികള്‍ക്കുള്ള ഒട്ടേറെ സവിശേഷ പരിപാടികള്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സോണി യായ്!‘വേനലവധിക്കെന്താ പരിപാടി?‘എന്ന പേരിലാണ് കുട്ടികളുടെ വിനോദത്തിനും വിജ്ഞാനത്തിനും ലക്ഷ്യമിട്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.രസകരമായ തമാശകളും ചിരിക്കൂട്ടുകളും നിറഞ്ഞ ഹണി ബണി കാ ഗോല്‍മാല്‍, നെഞ്ചിടിപ്പ് കൂട്ടുന്ന ആക്ഷന്‍ രംഗങ്ങളുള്ള കിക്കോ സൂപ്പര്‍ സ്പീഡോ,പാപ്പ്-ഒ‑മീറ്ററിലെ രസകരമായ ഗോസ്റ്റ് കോമഡി എന്നിവയുടെ മുന്‍പില്ലാത്ത വിധം ആകര്‍ഷകമായ പുതിയ എപ്പിസോഡുകളാണ് മധ്യവേനലവധിക്ക് തയ്യാറാക്കിയിരിക്കുന്നത്.ഇവയ്ക്കു പുറമേ, ഏപ്രില്‍, മെയ് മാസങ്ങളിലുടനീളം എട്ട് പുതിയ ഹണി ബണി സിനിമകളും ജൂണില്‍ ഒരു പാപ്-ഒ‑മീറ്റര്‍ സിനിമയും സോണി യായ്! അവതരിപ്പിക്കും. ഈ ചാനല്‍ പരിപാടികള്‍ക്കൊപ്പം മറ്റ് ഡിജിറ്റല്‍ ടച്ച് പോയന്റുകളിലൂടെയും സോണി യായ്! കുട്ടികളിലേയ്‌ക്കെത്തും. ആദ്യത്തെ ഡിജിറ്റല്‍ ഐപി-യായ്! സമ്മര്‍ ക്യാമ്പാണ് ഇവയില്‍ പ്രധാനം.
ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, സുംബ സ്‌റ്റോറി ടെല്ലിംഗ് തുടങ്ങിവ പഠിക്കാനും രസിക്കാനും കഴിയുന്ന വ്യത്യസ്ത ക്യാമ്പാകും ഇത്. വീടുകളിലുള്ള ലളിതമായ വസ്തുക്കള്‍ ഉപയോഗിച്ച് കലാനൈപുണ്യം വളര്‍ത്താന്‍ കഴിയുന്ന ലളിതവും രസകരവുമായ മാര്‍ഗങ്ങള്‍ പത്ത് ഭാഗങ്ങളായി അവതരിപ്പിക്കുന്നതിന് കലാപ്രതിഭയായ ലാലണിനെയാണ് ചാനല്‍ നിയോഗിച്ചിരിക്കുന്നത്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ സോണി യായ്!കൂട്ടായ്മകളിലുടനീളം ഈ വീഡിയോസ് അവതരിപ്പിക്കും.യോഗ വിദഗ്ധ സാക്ഷി ഖാര്‍ബന്ദ, ഗാര്‍ഡനിംഗ് പ്രൊഫഷണല്‍ സ്മിത ഖാര്‍ബന്ദ,ഇന്ത്യയിലെ ആദ്യത്തെ സുംബ എജ്യുക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സുചേത പാല്‍, ശാസ്ത്രശില്‍പ്പശാല വിദഗ്ധ ശശാങ്ക് കരം, ലിറ്റില്‍ റീഡേഴ്‌സ് നൂക്കിലെ കഥകളുമായി ദേവകിയുടെ കഥ പറച്ചില്‍ എന്നിവയാണ് സമ്മര്‍ ക്യാംപിലെ മറ്റ് ആകര്‍ഷണങ്ങള്‍. കിക്കോയും സൂപ്പര്‍ സ്പീഡോ ഗെയിമുകളും ആന്‍ഡ്രോയ്ഡ് പ്ലേയില്‍ ആസ്വദിക്കാം. ഇപ്പോള്‍ തന്നെ നാല് ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗെയിമുകള്‍ക്കുള്ളത്.ഈ അവധിക്കാലത്ത് ആദ്യത്തെ ഹണി ബണി മൊബൈല്‍ ഗെയിമുംസോണി യായ്! അവതരിപ്പിക്കുന്നുണ്ട്.
ENGLISH SUMMARY: sony yay introduced new programmes to children
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.