ഉത്ര വധക്കേസ്; പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്

Web Desk

അഞ്ചല്‍

Posted on July 14, 2020, 11:43 am

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം. മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Eng­lish sum­ma­ry; sooraj con­fes­sion in utra death

You may also like this video;