Web Desk

October 03, 2020, 6:15 pm

സംഗീത സംവിധായകന്റെ വാദങ്ങൾ പൊളിച്ചടുക്കി മോട്ടോർ വാഹന വകുപ്പ്; വീഡിയോയ്ക്ക് വിമർശനം

Janayugom Online

അലോയ് വീലിന് പിഴ ചുമത്തിയെന്ന് വിമർശനമുന്നയിച്ച സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പിനെതിരെ മോട്ടോർ വാഹന വകുപ്പ്. സൂരജ് വ്യാജ പ്രചരണം നടത്തുകയാണെന്ന വിശദീകരണവുമായി എംവിഡിയാണ് രംഗത്തെത്തിയിരിക്കുന്നത്. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനല്ല, വായിക്കാന്‍ പ്രയാസമുള്ളതും അനുവദനീയമല്ലാത്തതുമായ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിനാണ് സൂരജ് എസ് കുറുപ്പില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് എംവിഡിയുടെ വാദം. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിന് തനിക്ക് പിഴ ചുമത്തിയെന്ന സൂരജ് എസ് കുറുപ്പിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിഴത്തുക സംബന്ധിച്ച എസ്എംഎസിന്റെ സ്‌ക്രീന്‍ ഷോട്ടും സൂരജ് പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം ശ്രമങ്ങള്‍ അജ്ഞത മാത്രമല്ല, കുറ്റകരവുമാണ്. എന്തായാലും താങ്കളുടെ ഈ സംവിധാനശ്രമം പാളിപ്പോയതായി സന്തോഷ പൂര്‍വ്വം അറിയിക്കുന്നെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.

സൂരജിന്റെ ഫേസ്ബുക്  പോസ്റ്റ്

കുമ്പിടിയാണ് കുമ്പിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്.
ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍.ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു മെസ്സേജ് അയച്ചേച്ചും പൊയതാണ് എന്ന് തോന്നുന്നു.

കാറിന്റെ അലോയ്‌സ് ഇഷ്ടപ്പെട്ടിട്ട് ആകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു.
ഹാ….പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം ??

Eng­lish sum­ma­ry; sooraj viral face­book post

You may also like this video;