ഉത്ര കൊലക്കേസ് : സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

Web Desk

തിരുവനന്തപുരം

Posted on June 01, 2020, 10:12 pm

ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അച്ഛൻ അറസ്റ്റിൽ.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്. അച്ഛൻ എല്ലാം അറിയാമെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു. സൂരജിന്റെ അച്ഛനായ സുരേന്ദ്രനാണ് അറസ്റ്റിലായത്.

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിൻ്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.
Eng­lish sum­ma­ry: Soora­j’s Father arrest­ed
You may also like this video: