September 26, 2022 Monday

പ്രേക്ഷക മനം കവര്‍ന്ന് ‘സോഫിയ’, പ്രശംസയുമായി സോഷ്യല്‍ മീഡിയ

Janayugom Webdesk
September 23, 2020 8:10 pm

സമൂഹ മാധ്യമങ്ങള്‍ കീഴടക്കി ‘സോഫിയ’. പ്രണയവും സൗഹൃദവും ഒരു പോലെ ലയിഞ്ഞു ചേര്‍ന്നിരിക്കുകയാണ് ‘സോഫിയ’ എന്ന സംഗീത വീഡിയോയില്‍. വീഡിയോയിലെ പാട്ട് ഇതിനോടകം തന്നെ നിരവധി ആസ്വാദകരെ നേടി കഴിഞ്ഞു.

’ നെഞ്ചിലെ മാരിവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അശ്വിൻ പി. എസ്. ആണ്. വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരി പ്രസാദാണ്.

ഒരു ക്ലാസ് മുറിയുടെ പശ്ചാത്തലത്തില്‍ തുടങ്ങി പിന്നീട് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് ഒരു സിനിമ കണ്ട അനുഭൂതി പ്രേക്ഷകര്‍ക്ക് നല്‍കുകയാണ് സംവിധായകൻ. പാട്ടിന് മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

ശ്രീഹരി സുദർശനൻ, ധന്യ ഉഷസ്, സുജേഷ് ജെ.ഉണ്ണിത്താൻ, കെവിൻ വില്‍സൺ ഫെർണാണ്ടസ്, അശ്വിൻ പി.എസ് എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനുരാജ് രാജശേഖര‍ൻ എഡിറ്റിങ് നിർവഹിച്ചു. അനിറ്റ സെബാസ്റ്റ്യൻ ആണ് നൃത്തസംവിധാനം. പാട്ടിനു വേണ്ടി ക്യാമറ കൈര്യം ചെയ്തത് ഭരത് ആർ.ശേഖർ ആണ്.

ENGLISH SUMMARY: sophia video album

YOU MAY ALSO LIKE THIS VIDEO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.