ന്യൂഡൽഹി: സിപിഐ മണിപ്പൂർ സംസ്ഥാന സെക്രട്ടറി എൽ സോതിൻകുമാറിനെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധവും സാമുദായിക‑ജനാധിപത്യവിരുദ്ധവുമായ പൗരത്വ ഭേദഗതി നിയമം-2019 നെതിരെ നടന്ന പൊതുപണിമുടക്കിന് നേതൃത്വം നൽകുകയും പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തതിനാണ് സോതിൻകുമാറിനെ ആദ്യം അറസ്റ്റ് ചെയ്തത്.
ഇംഫാൽ വെസ്റ്റ് സിജെഎം ജാമ്യം അനുവദിച്ച് പുറത്തിറങ്ങുമ്പോൾ മണിപ്പൂർ പൊലീസെത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സോതിനെ നിരവധി വകുപ്പുകൾ ചുമത്തി തുറങ്കിലടച്ചിരിക്കുകയാണ്. കേസുകൾ പിൻവലിച്ച് സോതിനെ വിട്ടയയ്ക്കണം. മണിപ്പൂർ ജനതയുടെ അസ്വസ്ഥതയ്ക്കും വേദനയ്ക്കും പരിഹാരം കാണണം. സിപിഐ മണിപ്പൂർ ജനതയ്ക്കൊപ്പമാണ്. ക്രൂരമായ നിയമത്തിനെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനിൽപ്പിനെ ആക്രമണാത്മക അടിച്ചമർത്തലുകൊണ്ട് ഇല്ലാതാക്കാൻ കഴിയില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.