നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവ്

Web Desk
Posted on May 17, 2019, 10:56 am

റിയാദ് : സൗദി അറേബ്യയില്‍ റസ്റ്ററന്‍റിലെ ജോലിക്കിടെ പണം കവര്‍ന്ന സംഭവം,  മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി ക്രിമിനല്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. അബഹയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു റെസ്റ്റോറന്റില്‍ നിന്ന് ഒരുലക്ഷത്തി പതിനായിരം സൗദി റിയാല്‍ കാണാതായ കേസിലാണ് മലയാളിയെ പോലീസ് പിടികൂടിയത് .

മോഷ്ടിക്കപ്പെട്ട പണം മലയാളിയുടെ താമസസ്ഥലത്തെ കുളിമുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചു .കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്തു നിയമം അനുസരിച്ചാണ് പ്രതിയുടെ വലതു കൈയ്യുടെ കൈപ്പത്തി മുറിക്കാന്‍ കോടതി ഉത്തരവിട്ടത്. അതെ സമയം അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി പ്രതിയെ അനുവദിച്ചു .