Web Desk

December 17, 2019, 2:31 pm

സ്വവർഗാനുരാഗിയായ സൗദി മാധ്യപ്രവർത്തകരെ ഓസ്ട്രേലിയയിലെ തടവുകേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു

Janayugom Online

സിഡ്നി: ഓസ്ട്രേലിയയിൽ അഭയം തേടിയെത്തിയ സ്വർഗാനുരാഗികളായ സൗദി മാധ്യമപ്രവർത്തകരെ തടവുകേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു. അവരുടെ അഭയാർത്ഥന നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സുൽത്താൻ, നാസർ എന്നിവരാണ് ഒക്ടോബറിൽ സന്ദർശക വിസയിൽ രാജ്യത്തെത്തിയത്. ഇവരെ പിന്നീട് കുടിയേറ്റ തടവുകേന്ദ്രത്തിലേക്ക് അയച്ചു. സ്ഥിരമായി ഓസ്ട്രേലിയയിൽ താമസിക്കാനാണ് ഇവർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നാസറിനെ കഴിഞ്ഞ വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. ചില ഉദ്യോഗസ്ഥതല കാലതാമസം മൂലം സുൽത്താന്റെ മോചനം ചൊവ്വാഴ്ച വരെ നീണ്ടു.

ഇവരിലൊരാള്‍ സൗദിയിലെ മാധ്യമ മന്ത്രാലയത്തിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ മറ്റേയാൾ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്ന് വ്യക്തമല്ല. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ സൗദി അറേബ്യ ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ നേരിടാൻ സൗദിയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. സൗദി അറേബ്യയിൽ സ്വവർഗരതി മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

ഓസ്ട്രേലിയയിൽ എത്തിയ ഉടൻ തന്നെ ഇവരുടെ പാസ്പോർട്ട് പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചെങ്കിലും കസ്റ്റംസ് വകുപ്പിന്റെ ചോദ്യം ചെയ്യലിനായി ഇവരെ തടവ് കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇവർക്ക് ഇപ്പോൾ ഓസ്ട്രേലിയ ബ്രിഡ്ജിംഗ് വിസ നൽകിയിട്ടുണ്ട്. കുടിയേറ്റ നടപടികൾക്കൊപ്പം ഇവരുടെ പേരിലുള്ള കേസുകളും മുന്നോട്ട് പോകും.