Web Desk

മുംബൈ

June 16, 2020, 9:50 pm

ജിയോ പ്ലാറ്റ്ഫോംസ് സൗദി പിഐഎഫ് 150 കോടി ഡോളർ നിക്ഷേപിക്കും

Janayugom Online

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോംസിൽ ഓഹരി വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട് (പിഐഎഫ്). ഏകദേശം 150 കോടി ഡോളറിന് 2.33 ശതമാനം ഓഹരി ജിയോയില്‍ നിന്ന് പിഐഎഫ് ഏറ്റെടുക്കുമെന്നാണ് സൂചന. ഇതിനകം തന്നെ, അബുദാബിയുടെ മുബദാലയും എഡിഎയും യഥാക്രമം 120 കോടി, 750 ദശലക്ഷം ഡോളർ മൂല്യമുള്ള ഓഹരികള്‍ ജിയോയില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് അടക്കമുള്ള എട്ട് യുഎസ് കമ്പനികളും അടുത്തിടെ ജിയോയിൽ വൻ നിക്ഷേപം നടത്തിയിരുന്നു.

eng­lish summary:soudi PIF plans to buy jio shares worth 150 crore dollar

you may also like this video: