24 April 2024, Wednesday

Related news

January 3, 2024
December 14, 2023
October 23, 2023
October 5, 2023
July 24, 2023
June 19, 2023
February 24, 2023
January 30, 2023
January 19, 2023
January 18, 2023

ന്യൂസിലന്‍ഡിനെതിരെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍കൈ

Janayugom Webdesk
ക്രൈസ്റ്റ്ചര്‍ച്ച്
February 25, 2022 2:48 pm

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓപ്പണര്‍ സാരല്‍ ഇര്‍വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍കൈ. ആദ്യദിനം കളിയവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 238 റണ്‍സ് എന്ന നിലയിലാണ്. 14 ബൗണ്ടറികള്‍ അടിച്ചെടുത്ത ഇര്‍വീ 108 റണ്‍സ് സ്‌കോര്‍ ചെയ്തു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്‍കി. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍— ഇര്‍വീ സഖ്യം 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എല്‍ഗാര്‍ (41) മടങ്ങിയ ശേഷമെത്തിയ മാര്‍ക്രം (42) ഇര്‍വീക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാര്‍ക്രവും എര്‍വീയും അടുത്തടുത്ത ഓവറുകള്‍ വീണശേഷം ഒത്തുചേര്‍ന്ന വാന്‍ ഡര്‍ ഡസനും (13) ബാവുമയും (22) കൂടുതല്‍ വിക്കറ്റുകള്‍ പോകാതെ ഒന്നാംദിനം കാത്തു. കിവീസിനായി മാറ്റ് ഹെന്‍ട്രി, ടിം സൗത്തി, നീല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Eng­lish sum­ma­ry; South Africa leads the first day against New Zealand

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.