June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

By Janayugom Webdesk
December 3, 2021

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. പര്യടനം ഒരാഴ്ച മുന്നിലേക്കു നീട്ടിവയ്ക്കാന്‍ ബിസിസിഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയോട് അഭ്യര്‍ത്ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഒമ്പതിനാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കേണ്ടത്. പക്ഷെ ഇന്ത്യയുടെ പല താരങ്ങളും പര്യടനത്തിന് വിമുഖത കാണിക്കുന്നതായാണ് വിവരം. പര്യടനം ഒന്നോ രണ്ടോ ആഴ്ചത്തേക്ക് നീട്ടാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചേക്കും.

ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പരമ്പര രണ്ടു ടെസ്റ്റുകളാക്കി വെട്ടിക്കുറയ്ക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ പുതിയ സാഹചര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് കളിക്കാരുടെ കാഴ്ചപ്പാട് കൂടി ബിസിസിഐ പരിഗണിക്കും. ഷെഡ്യൂള്‍ ചെയ്തതു പോലെ ടൂര്‍ മുന്നോട്ടു പോവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നും ബിസിസിഐ പറയുന്നു.

eng­lish sum­ma­ry; South African tour in limbo

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.