പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാണ്ടേഴ്സിനെതിരെ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ അട്ടിമറി വിജയം നേടി. ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് ബൈഡൻ വൻ വിജയത്തിലേക്കു നീങ്ങുകയാണ്.
റിപ്പോർട്ട് ചെയ്ത 95 ശതമാനത്തിൽ ജോ ബൈഡന് 48.7 ശതമാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ബെർണിക്കിന് 20 ശതമാനം മാത്രമാണ് ലഭിച്ചത്. കാലിഫോർണിയ പ്രൈമറിയിൽ മോശം പ്രകടനം കാഴ്ചവെച്ച ആക്ടിവിസ്റ്റും മില്ലിയനീറുമായ ടോം സ്റ്റെയർ പ്രസിഡന്റ് ഡെമോക്രാറ്റിക് പ്രൈമറിയിൽ നിന്നും പിന്മാറുകയാണെന്നു ശനിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു. സൗത്ത് കരോലിനയിലും മുൻ ന്യുയോർക്ക് മേയർ ബ്ലൂംബെർഗ് പ്രൈമറി ബാലറ്റിൽ ഇല്ലായിരുന്നു.
കറുത്ത വർഗക്കാരായ വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സൗത്ത് കാരോലിനയിൽ 2020ൽ ബൈഡൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 2008‑ൽ ഒബാമയും 20016‑ൽ ഹിലരി ക്ലിന്റനും വൻ വിജയം നേടിയിരുന്നു. യുവജനതയും മറ്റ് ദുർബല വിഭാഗങ്ങളും സാൻഡേഴ്സിനെയാണു ഇവിടെ പിന്തുണക്കുന്നത്. 14 സ്റ്റേറ്റുകളിൽ മാർച്ച് 3 സൂപ്പർ ട്യൂസ്ഡേയിൽ ഇതോടെ ജോ ബൈഡന്റെ സാധ്യതകൾ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ നടന്ന പ്രൈമറിയിൽ, അയോവയിൽ മുൻ മേയർ പീറ്റ് ബട്ടീജും ന്യുഹാംഷെയറിലും നെവാഡയിലും സെനറ്റർ ബെർണി സാൻഡേഴ്സും വിജയിച്ചപ്പോൾ വളരെ പിന്നിലായിരുന്നു ബൈഡൻ. നെവാഡയിൽ രണ്ടാം സ്ഥാനത്തായിരുന്നു.
ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റുകളായ കാലിഫോർണിയയിലും (415 ഡലിഗേറ്റ്സ്) ടെക്സസിലും (228 ഡലിഗേറ്റ്സ്) സാൻഡേഴ്സ് ആണു മുന്നിൽ. എന്നാൽ വിർജിനിയ, നോർത്ത് കരലിന,അലബാമ എന്നിവിടങ്ങളിൽ ബൈഡൻ മുന്നിട്ടു നിൽക്കുകയാണ്.
south carolina Joe Biden’s Democratic primary
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.