ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത ചെയ്തുവെന്നാരോപിച്ച് മലയാളത്തിലെ പ്രമുഖ വാർത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയ്‌ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് തികച്ചും പ്രതിഷേധാർഹവും അപലനീയവുമാണെന്ന് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്.ഡൽഹിയിൽ
അരങ്ങേറിയ ആസൂത്രിതമായ വംശഹത്യാ ശ്രമം സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ സംപ്രേഷണം തടഞ്ഞ നടപടി അത്യന്തം ഖേദകരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്നു ഇന്ത്യൻ യുഎസ് ചേംബർ ഓഫ്
കോമേഴ്‌സ് എക്സിക്യൂട്ടീവ് ബോർഡ് വിലയിരുത്തി.
ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പിൻവലിച്ചുവെങ്കിലും മീഡിയ വൺ ചാനലിന്റെ വിലക്ക് ഇപ്പോഴും തുടരുകയാണ്. ഇത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം രാജ്യത്തു പാടില്ലെന്ന് ഉത്തരവിടുന്നതിനു തുല്യമാണ്. ഈ ചാനലുകൾക്കെതിരെയുള്ള നീക്കം ഇന്ത്യൻ
ജനതയുടെ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ്. അത്ശ ക്തമായി എതിർക്കപ്പെടണം. ഡൽഹി കലാപത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിന്റെ വിദ്വേഷം എന്ന നിലയ്ക്കാണ് കേന്ദ്ര സർക്കാരിന്റെ ഈ പ്രതികാര നടപടി. അഭിപ്രായങ്ങൾ തുറന്നു പറയുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുവാൻ പാടില്ലെന്നും പ്രസിഡണ്ട് ജോർജ് കോളച്ചേരിൽ പറഞ്ഞു.
ഡൽഹി കലാപത്തെപറ്റി പാർലമെൻറിൽ ചോദ്യങ്ങൾ ചോദിച്ച 7 കോൺഗ്രസ് എംപിമാരെ ഈ പാർലമെന്റ് സെഷൻ കഴിയുന്നത് വരെ സസ്‌പെൻഡ് ചെയ്ത നടപടിയും ഖേദകരവും അപലനീയവുമാണെന്നും കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമാണ്ഈ നടപടിയിൽ കൂടെ കാണാൻ കഴിയുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ ഇന്ത്യയിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും എക്സിക്യൂട്ടീവ് യോഗം,വിലയിരുത്തി.
English Summary: South Indian Chamber of Commerce condemns central government action against media freedom
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.