June 5, 2023 Monday

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഭരണസമിതയിലേക്ക് പുതിയതായി അഞ്ചംഗങ്ങള്‍ കൂടി

Janayugom Webdesk
December 23, 2019 12:31 pm

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നിലവിലെ
ഭരണസമിതിയിലേക്ക് പുതിയതായി അഞ്ച് അംഗങ്ങളെ കൂടി നാമനിര്‍ദ്ദേശം ചെയ്തു.
സോജന്‍ ജോര്‍ജ്, മാത്യു മുണ്ടക്കല്‍, ഫിലിപ്പ് സെബാസ്റ്റ്യന്‍, ജോര്‍ജ്
പുന്നൂസ്, ജോസ് ചേത്താലില്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു
അധികാരമേറ്റെടുത്തു. ചേംബറിന്റെ ഫൈനാന്‍സ് ഡയറക്ടര്‍ ജിജി ഓലിക്കന്‍
സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ക്രിസ്മസ് ന്യൂയര്‍
ആഘോഷങ്ങള്‍ക്കിടെയായിരുന്ന പരിപാടി സംഘടിപ്പിച്ചത്. ചേംബര്‍ പ്രസിഡന്റ്
സണ്ണി കാരിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാഫോര്‍ഡ്
സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. മലയാളി
അസോസിയേഷന്റെ നിയുക്ത പ്രസിഡന്റും ഹ്യൂസ്റ്റണ്‍ മലയാളികളുടെ ജനകീയനായ
നേതാവുമായ ഡോ. സാം ജോസഫായിരുന്നു മുഖ്യ അതിഥി. ഫോമ സ്ഥാപക പ്രസിഡന്റ്
ശശിധരന്‍ നായര്‍, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍,
മലയാളി അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ തുടങ്ങിയവര്‍
ആശംസകള്‍ നേര്‍ന്നു.
ചേംബര്‍ മുന്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ മലയാളി അസോസിയഷന്റെ (മാഗ്)
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സാം ജോസഫിന്റെ നേതൃത്വത്തിലുള്ള
ബോര്‍ഡിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തെ
റിപ്പോര്‍ട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് എം. കാക്കനാട്ട്
അവതരിപ്പിച്ചു. ഒപ്പം ചടങ്ങിനെത്തിയവര്‍ക്ക് ഹൃദ്യമായ സ്വാഗതവും
ആശംസിച്ചു. ജന്മദിനം ആഘോഷിച്ച ജോസ് വെട്ടിക്കനാല്‍
യോഗത്തിനെത്തിയവര്‍ക്ക് കൃതഘ്‌നത പറഞ്ഞു. ഇവന്റ് ഡയറക്ടര്‍ ജോര്‍ജ്
കോലാച്ചേരി പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്ത് എംസിയായി.
മലയാളി അസോസിയഷന്റെ തെരഞ്ഞെടുപ്പില്‍ ചേംബര്‍ നല്‍കിയ സഹായത്തിനു ഡോ. സാം
ജോസഫ് നന്ദി പറഞ്ഞു. ‘ബാഡ്ജ് പിന്നിങ് സെറിമണി’ യില്‍ നിലവിലെ
ഭരണസമിതയംഗങ്ങള്‍ പുതിയവര്‍ക്ക് ചേംബറിന്റെ ബാഡ്ജുകള്‍ അണിയിച്ചു. ജിജു,
ശ്യാം, സോമന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
വിഭവസമൃദ്ധമായ ക്രിസ്മസ് ഹോളിഡേ ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.