ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയർലൈൻസ് മാർച്ച് 22 ഞായറാഴ്ച മുതൽ ദിവസേനയുള്ള ആയിരം സർവീസുകൾ ക്യാൻസൽ ചെയ്തു . നാലായിരത്തിലധികം സർവീസുള്ള എയർ ലൈൻസിന്റെ 25% ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിർബന്ധമാക്കിയത്. ഏപ്രിൽ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ് പറഞ്ഞു.
അന്തർദ്ദേശീയ തലത്തിലുള്ള വിമാന സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കയാണ്. 170 അന്തർദ്ദേശീയ സർവീസുകളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദ്ദേശം നൽകി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.