വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ നേട്ടങ്ങളിലൂന്നി മുഖ്യമന്ത്രി

Web Desk
Posted on October 04, 2017, 5:50 pm
ബഹിരാകാശ ഗവേഷണത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വിഎസ്എസ്‌സി
തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വിക്രം സാരാഭായ് സ്‌പേസ് സെന്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ അന്ധവിശ്വാസങ്ങളും മറ്റും നിലനിന്നിരുന്നു. നാടിനെ പഴയ കാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നില്ലേയെന്ന് സംശയമുണ്ട്. അതിനെതിരെ ശാസ്ത്രലോകമുള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. കെ ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ വി കെ പ്രശാന്ത്, എല്‍പിഎസ്‌സി ഡയറക്ടര്‍ എസ് സോമനാഥ്, ഐപിആര്‍സി ഡയറക്ടര്‍ എസ് പാണ്ഡ്യന്‍, ഐഐഎസ്‌യു ഡയറക്ടര്‍ ഡി സാം ദയല ദേവ്, ഐഎസ്ആര്‍ഒ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം പ്രോഗ്രാം ഡയറക്ടര്‍ അയ്യപ്പന്‍, വിഎസ്എസ്‌സി ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.