യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിൻ. ജയത്തോടെ സ്പെയിന് സെമിയില്‍ പ്രവേശിച്ചു. ഫെറാന്‍ ടോറസിന്റെ ഹാട്രിക്കാണ് സ്പെയിന്റെ വിജയം അനായാസമാക്കിയത്. ഒമ്പത് പതിറ്റാണ്ടുകള്‍ക്കിടെ ജര്‍മനി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 1931 ല്‍ ഓസ്ട്രിയയോട് ജര്‍മനി ആറ് ഗോളിന് തോറ്റിരുന്നു.
നേഷന്‍സ് ലീഗില്‍ സെമി പ്രവേശനത്തിന് ജര്‍മനിക്ക് സ്പെയിനെതിരെ സമനില മാത്രം മതിയായിരുന്നു. എന്നാല്‍ സ്പെയിന് ഗോള്‍മഴയില്‍ മുക്കുകയായിരുന്നു. ജര്‍മ്മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറിന്റെ കരിയറില്‍ ആദ്യമായാണ് ആറു ഗോളുകള്‍ ഒരു മത്സരത്തില്‍ വഴങ്ങുന്നത്.
കരിയറിലെ ആദ്യ ഹാട്രിക്കാണ് ഫെറാന്‍ ടോറസ് നേടിയത്. 33, 55, 71 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകള്‍. ആല്‍വാരോ മൊറാട്ട, റോഡ്രി, മൈക്കല്‍ ഒയാര്‍സബല്‍ എന്നിവരും സ്പെയിനായി സ്കോര്‍ ചെയ്തു.
മറ്റൊരു മത്സരത്തില്‍ സ്വീഡനെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് തോല്‍പ്പിച്ചു.
English summary: spain beat Germany in Nations league Football
You may also like this video: